മൈറ്റി മുംബൈ ഇന്ത്യന്‍സ്, വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് ബാറ്റിംഗ് നിര

Quintondekock

തുടക്കത്തിലെ ഫോമില്ലായ്മയില്‍ നിന്ന് ഫോമിലക്കുയര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മികവ് പുലര്‍ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 176 റണ്‍സ്. ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയതെങ്കിലും കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് മുംബൈ നീങ്ങി.

ഡി കോക്ക് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്ന് നേടിയ അതിവേഗ കൂട്ടുകെട്ടാണ് മുംബൈയെ 176/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു പോറും അടക്കം 20 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 21 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മുംബൈ അവസാന മൂന്നോവറില്‍ നിന്ന് 54 റണ്‍സാണ് ഇന്ന് നേടിയത്. പൊള്ളാര്‍ഡ് 12 പന്തില്‍ 24 റണ്‍സും കോള്‍ട്ടര്‍-നൈല്‍ 12 പന്തില്‍ നിന്ന് 24 റണ്‍സും നേടി.

Previous articleലോക്കി യൂ ബ്യൂട്ടി, സൂപ്പര്‍ ഓവറിലും അത്യുഗ്രന്‍ ബൗളിംഗുമായി ലോക്കി ഫെര്‍ഗുസണ്‍, കൊല്‍ക്കത്തയ്ക്ക് വിജയം
Next articleലിവർപൂളിന് വൻ തിരിച്ചടി, വാൻ ഡെയ്ക്കിന് ശാസ്ത്രക്രിയ