ലിവർപൂളിന് വൻ തിരിച്ചടി, വാൻ ഡെയ്ക്കിന് ശാസ്ത്രക്രിയ

20201018 223954

ലിവർപൂളിന് കടുത്ത നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇന്ന് പുറത്ത് വന്നത്. അവരുടെ ഡിഫൻഡർ വിർജിൽ വാൻ ഡെയ്ക് ഇനി ഈ സീസണിൽ ടീമിനായി കളിക്കാനുള്ള സാധ്യതകൾ വിരളമായി. കാലിന് പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ വേണ്ടിവരും എന്ന് ഉറപ്പായി. ഇന്നലെ നടന്ന മേഴ്സി സൈഡ് ഡർബിയിൽ ആണ് താരത്തിന് ഗുരുതര പരിക്ക് പറ്റിയത്.

എവർട്ടൻ ഗോളി ജോർദാൻ പിക്ഫോഡ് നടത്തിയ ഫൗളിൽ താരത്തിന് ACL ഇഞ്ചുറി പറ്റിയതയാണ് റിപ്പോർട്ടുകൾ. ഇത്തരം പരിക്കിന് ശാസ്ത്രക്രിയ നടത്തിയാൽ ചുരുങ്ങിയത് 6 മാസം മുതൽ ഒരു വർഷം വരെ കളിക്കളത്തിന് പുറത്ത് നിൽക്കേണ്ടി വരും. ഈ സീസണിൽ ഏറെ ഗോളുകൾ വഴങ്ങിയ പ്രതിരോധത്തിന് താരം ഇല്ലാതെ പിടിച്ചു നിൽക്കാൻ സാധിക്കുമോ എന്നത് ക്ളോപിന് വൻ വെല്ലുവിളിയാകും.

Previous articleമൈറ്റി മുംബൈ ഇന്ത്യന്‍സ്, വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് ബാറ്റിംഗ് നിര
Next articleഅത്ഭുതമായി വെസ്റ്റ് ഹാം!! സ്പർസിനെതിരെ അത്ഭുത തിരിച്ചുവരവ്