സാം കറന് പകരക്കാരനെ കണ്ടെത്താന്‍ അനുമതി നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്

പരിക്കേറ്റ് പുറത്തായ സാം കറന് പകരം താരത്തെ കണ്ടെത്തുവാന്‍ ബിസിസിഐ അനുമതി സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. നാല് വിന്‍ഡീസ് താരങ്ങളാണ് പരിഗണനയിലുള്ളത്. ഇവര്‍ നാല് പേരും പല ഫ്രാഞ്ചൈസികളുടെ സ്റ്റാന്‍ഡ് ബൈ ബൗളര്‍മാരായി യുഎഇയിൽ ഉണ്ട്.

ഇനി ചെന്നൈയ്ക്ക് പ്ലേ ഓഫിന് മുമ്പ് ഒരു ഗ്രൂപ്പ് മത്സരമാണ് അവശേഷിക്കുന്നത്. ഫിഡൽ എഡ്വേര്‍ഡ്സ്, ഷെൽഡൺ കോട്രൽ, ഡൊമിനിക്ക് ഡ്രേക്ക്സ്, രവി രാംപോള്‍ എന്നിവരാണ് ചെന്നൈയുടെ പരിഗണനയിലുള്ള താരങ്ങള്‍.

Previous articleമലപ്പുറത്തെ വീഴ്ത്തി കോഴിക്കോട് സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ
Next articleവനിതാ ഫുട്ബോൾ ലീഗ് വീണ്ടും നടത്താൻ ഒരുങ്ങി കേരളം