വനിതാ ഫുട്ബോൾ ലീഗ് വീണ്ടും നടത്താൻ ഒരുങ്ങി കേരളം

5 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കേരള ഫുട്ബോൾ അസോസിയേഷൻ വനിതാ ഫുട്ബോൾ ലീഗ് നടത്താൻ ഒരുങ്ങുന്നു. ഈ വർഷാവസാനം ആകും ലീഗ് നടക്കുക. മുൻ ലീഗുകളിൽ നിന്ന് വ്യത്യസ്തമായി പത്തിൽ അധികം ടീമുകളെ വെച്ച് ലീഗ് നടത്താൻ ആണ് അധികൃതർ ആലോചിക്കുന്നത്. ഇതിനായി ടീമുകളെ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത ടീമുകൾ ആവുക ആണെങ്കിൽ നവംബറിൽ ടൂർണമെന്റ് നടക്കും. ഇപ്പോൾ കേരളത്തിൽ ഗോകുലം മാത്രമേ ഒരു പ്രൊഫഷണൽ രീതിയിൽ വനിതാ ക്ലബായി നിലനിൽക്കുന്നുള്ളൂ‌. അവർ ഇപ്പോൾ ഇന്ത്യൻ ചാമ്പ്യന്മാരുമാണ്.

നേരത്തെ 2014-15 സീസണിലും 2015-16 സീസണിലും വനിതാ പ്രീമിയർ ലീഗ് നടന്നിരുന്നു. ഒരു തവണ വയനാട് WFCയും ഒരു തവണ മാർത്തോമ കോളേജും കിരീടം നേടി. അവസാനം ലീഗ് നടന്നപ്പോൾ ആകെ നാലു ടീമുകൾ മാത്രമെ പങ്കെടുത്തിരുന്നുള്ളൂ. ഈ വരുന്ന ലീഗ് ചാമ്പ്യന്മാരാകും കേരളത്തെ പ്രതിനിധാനം ചെയ്ത് ഇന്ത്യൻ വനിതാ ലീഗിൽ കളിക്കുക