പരിക്ക് മാറി റായ്ഡുവും ബ്രാവോയും തിരിച്ചുവരുമോ? പ്രതികരണവുമായി ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലകൻ

Ambati Raydu Bravo Chennai Super Kings Ipl
Photo: IPL
- Advertisement -

ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങളായ അമ്പാട്ടി റായ്ഡുവും ബ്രാവോയും നാളെ നടക്കുന്ന മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കളിച്ച റായ്ഡു തുടർന്നുള്ള മത്സരങ്ങളിൽ പരിക്ക് മൂലം കളിച്ചിരുന്നില്ല. ബ്രാവോ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനൊപ്പം കിരീടം നേടിയതിന് ശേഷമാണ് യു.എ.ഇയിൽ എത്തിയത്. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഒരു മത്സരത്തിലും ബ്രാവോ ഇറങ്ങിയിരുന്നില്ല. നാളെ നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ നാലാമത്തെ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ് അവരുടെ എതിരാളികൾ.

കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്സിന് നാളെത്തെ മത്സരം നിർണ്ണായകമാണ്. ഐ.പി.എല്ലിനിടെ 6 ദിവസത്തെ ഇടവേള ലഭിച്ചത് ഗുണം ചെയ്യുമെന്നും ശരിയായ സമയത്താണ് ചെന്നൈക്ക് ഇടവേള ലഭിച്ചതെന്നും ഫ്ലെമിംഗ് പറഞ്ഞു. ആദ്യ മൂന്ന് മത്സരങ്ങൾ തമ്മിൽ കൂടുതൽ ഇടവേളകൾ ഇല്ലായിരുന്നെന്നും എല്ലാ മത്സരങ്ങളും വിത്യസ്ത വേദികളിൽ ആയിരുന്നെന്നും ഫ്ലെമിംഗ് പറഞ്ഞു. അടുത്ത 5 മത്സരങ്ങൾ ദുബായിൽ വെച്ച് തന്നെയായത് കൊണ്ട് ചെന്നൈ ഗുണം ചെയ്യുമെന്നും ഗ്രൗണ്ടിന്റെ സ്വഭാവം കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും ഫ്ലെമിംഗ് പറഞ്ഞു.

Advertisement