ഗ്ലാൻ മാർട്ടിൻസ് ഇനി മോഹൻ ബഗാനൊപ്പം ഐ എസ് എല്ലിൽ

Img 20201001 185409
- Advertisement -

ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി. ചർച്ചിൽ ബ്രദേഴ്സ് താരമായ ഗ്ലാൻ മാർട്ടിൻസിനെ ആണ് മോഹൻ ബഗാൻ സൈൻ ചെയ്തത്. മധ്യനിര താരമായ മാർട്ടിൻസിനെ രണ്ടു വർഷത്തെ കരാറിലാണ് എ ടി കെ സൈൻ ചെയ്തത്. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസൺ ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയതാണ് മാർട്ടിൻസിനെ എ ടി കെയിൽ എത്തിച്ചത്.

25കാരനായ താരം കഴിഞ്ഞ സീസൺ ഐ ലീഗിൽ 14 മത്സരങ്ങൾ ചർച്ചിലിനായി കളിച്ചിരുന്നു. മുമ്പ് സ്പോർടിംഗ് ഗോവയുടെ താരമായിരുന്നു മാർട്ടിൻസ്. സ്പോർടിംഗിന്റെയും സീസയുടെ അക്കാദമികളിലൂടെ വളർന്ന് വന്ന താരമാണ് മാർട്ടിൻസ്.

Advertisement