ഹാർദ്ദിക്കിനെ പോലെ പിന്തുണ നല്‍കുന്ന ക്യാപ്റ്റന്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നു – ലോക്കി ഫെർഗൂസൺ

Gujarattitanshardik

ഹാര്‍ദ്ദിക് പാണ്ഡ്യ എപ്പോളും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ക്യാപ്റ്റനാണെന്നും ഒരു കളിക്കാരന്റെ കഴിവുകളെ വിശ്വസിക്കുന്ന ക്യാപ്റ്റന് കീഴിൽ കളിക്കുവാനാകുന്നത് ഏറെ ഗുണകരമാണെന്നും സൂചിപ്പിച്ച് ലോക്കി ഫെര്‍ഗൂസൺ.

Lockieferguson

ഐപിഎലില്‍ ഇന്നലത്തെ മത്സരത്തിൽ നാല് വിക്കറ്റുമായി പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു താരം. ഇരു വശത്ത് നിന്നും ഗുജറാത്ത് ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം ആണ് ഇന്നലത്തെ ത്സരത്തിൽ ടീമിന് തുണയായതെന്നും ഫെര്‍ഗൂസൺ വ്യക്തമാക്കി.

തന്റെ ബൗളിംഗ് പാര്‍ട്ണര്‍മാരുടെ സാന്നിദ്ധ്യം തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുവെന്നും ഫെര്‍ഗൂസൺ കൂട്ടിചേര്‍ത്തു.

Previous articleഈ സ്കോര്‍ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നു – രോഹിത് ശര്‍മ്മ
Next articleപൊള്ളാർഡ് ക്രീസിലുണ്ടായിരുന്നതിനാൽ അവസാന നിമിഷം വരെയും മുംബൈയെ എഴുതി തള്ളിയിരുന്നില്ല – സഞ്ജു സാംസൺ