പൊള്ളാർഡ് ക്രീസിലുണ്ടായിരുന്നതിനാൽ അവസാന നിമിഷം വരെയും മുംബൈയെ എഴുതി തള്ളിയിരുന്നില്ല – സഞ്ജു സാംസൺ

Sports Correspondent

ഐപിഎലില്‍ ഇന്നലെ ഈ സീസണിലെ രണ്ടാം ജയം ആണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനെ പൊള്ളാര്‍ഡ് ക്രീസിലുണ്ടായിരുന്നതിനാൽ അവസാന നിമിഷം വരെ എഴുതി തള്ളിയിരുന്നില്ല എന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സ് പോലെയുള്ള നിലവാരമുള്ള ടീം ഏത് നിമിഷവും തിരിച്ചുവരവ് നടത്തുവാന്‍ പ്രാപ്തിയുള്ള ടീമാണെന്നും എന്നാൽ തന്റെ ടീമിൽ ഗുണമേന്മയുള്ള ഡെത്ത് ബൗളര്‍മാരുണ്ടെന്നത് പ്രതീക്ഷ നല്‍കിയിരുന്നുവെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

ജയം ആയാലും തോല്‍വിയായാലും പാഠങ്ങള്‍ പഠിച്ച് മുന്നേറുക എന്നതാണ് ടീമെന്ന നിലയിൽ രാജസ്ഥാന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും സഞ്ജു അഭിപ്രായപ്പെട്ടു.