ഈ സ്കോര്‍ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നു – രോഹിത് ശര്‍മ്മ

7 ഓവറിൽ 70 റൺസ് നേടിയ മുംബൈ ഇന്ത്യന്‍സിന് ഈ പിച്ചിൽ 193 റൺസ് നേടാവുന്ന ഒന്നായിരുന്നുവെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ജോസ് ബട്‍ലറുടെ ഇന്നിംഗ്സ് മികച്ചതായിരുന്നുവെന്നും എന്ത് ശ്രമിച്ചിട്ടും താരത്തെ പുറത്താക്കുവാന്‍ മുംബൈ പണിപ്പെടുകയായിരുന്നുവെന്നും രോഹിത് പറഞ്ഞു.

തിലക് വര്‍മ്മയുടെയും ഇഷാന്‍ കിഷന്റെയും ഇന്നിംഗ്സുകളും ജസ്പ്രീത് ബുംറയുടെയും തൈമൽ മിൽസിന്റെയും ബൗളിംഗും ഈ മത്സരത്തിലെ പോസ്റ്റീവ് കാര്യങ്ങളായി കാണുന്നുവെന്നും രോഹിത് വ്യക്തമാക്കി.