ബെന്‍ സ്റ്റോക്സ് മടങ്ങിയെത്തുന്നു, രാജസ്ഥാന്റെ അവസാന ഏഴ് മത്സരങ്ങള്‍ക്ക് താരമുണ്ടാകുമെന്ന് സൂചന

- Advertisement -

ഇംഗ്ലണ്ടിന്റഎ പാക്കിസ്ഥാന്‍ പരമ്പരയ്ക്കിടെ ന്യൂസിലാണ്ടിലേക്ക് അസുഖബാധിതനായ അച്ഛനെ കാണുവാനായി മടങ്ങിയ ബെന്‍ സ്റ്റോക്സ് ഐപിഎല്‍ കളിക്കുവാനായി മടങ്ങിയെത്തുന്നുവെന്ന് സൂചന. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി താരം ഈ സീസണില്‍ ചുരുങ്ങിയത് ഏഴ് മത്സരങ്ങളെങ്കിലും കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്.

താരം യുഎഇയിലേക്ക് യാത്രയായിയെന്നും ഇവിടെ എത്തിയ ശേഷം ഏഴ് ദിവസത്തെ ഐസൊലേഷന് ശേഷം രാജസ്ഥാന്‍ ക്യാമ്പില്‍ തിരികെ എത്തുമെന്നുമാണ് അറിയുന്നത്. ഒക്ടോബര്‍ 14ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ താരം തിരികെ എത്തുമെന്നാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.

Advertisement