എറിക് ഗാർസിയ ബാഴ്സലോണയിൽ തിരികെയെത്തും

20201003 100004
- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സെന്റർ ബാക്ക് എറിക് ഗാർസിയക്കായുള്ള ബാഴ്സലോണ ശ്രമങ്ങൾ വിജയിക്കുന്നു. . 20 മില്യന്റെ അവസാന ഓഫർ ബാഴ്സലോണ സമർപ്പിച്ചതായാണ് വിവരങ്ങൾ. താരം ഇന്ന് മുതൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ഉണ്ടാകില്ല. ട്രാൻസ്ഫർ പൂർത്തിയാക്കേണ്ടത് കൊണ്ട് ഇന്നത്തെ സിറ്റിയുടെ ലീഡ്സിനെതിരായ മത്സരത്തിൽ ഞ്ൻ ഗാർസിയയെ മാറ്റി നിർത്തും. നേരത്തെ ബാഴ്സലോണ വാഗ്ദാനം ചെയ്ത 10 മില്യന്റെ ഓഫറും 15 മില്യന്റെ ഓഫറും സിറ്റി നിരസിച്ചിരുന്നു.

മുൻ ബാഴ്സലോണ അക്കാദമി താരമായ ഗാർസിയ 2018ൽ ആയിരുന്നു ബാഴ്സലോണ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നത്. അതിനു ശേഷം താരം സിറ്റിക്കൊപ്പം പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. പെപ് ഗ്വാർഡിയോളയുടെ വലിയ പ്രശംസയും ഗാർസിയ നേടിയിരുന്നു. താരം നടത്തുന്ന മികച്ച പ്രകടനങ്ങളാണ് ബാഴ്സലോണക്ക് താരത്തെ വീണ്ടും സ്വന്തമാക്കണമെന്ന ആഗ്രഹം നൽകിയത്. 19കാരനായ ഗാർസിയ ബാഴ്സലോണയുടെ അക്കാദമയിൽ 9 വർഷത്തോളം കളിച്ചിരുന്നു.

Advertisement