ഐ പി എൽ കളിക്കാൻ പറ്റിയ സമയം അല്ല ഇപ്പോൾ എന്ന് ജോ റൂട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ ലോകത്തെ മികച്ച താരങ്ങൾ ഒക്കെ ഭാഗമായിട്ടുണ്ട് എങ്കിലും ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോ റൂട്ട് ഇതുവരെ ഭാഗമായിട്ടില്ല. ഇത്തവണത്തെ ലേലത്തിനായി രജിസ്റ്റർ ചെയ്ത താരങ്ങളുടെ കൂട്ടത്തിലും റൂട്ട് ഉൾപ്പെടുന്നില്ല. എന്നാൽ താൻ ഐ പി എല്ലിൽ കളിക്കാൻ‌ എന്നും ആഗ്രഹിച്ചിട്ടുണ്ട് എന്നും ഒരിക്കൽ താൻ ലീഗിന്റെ ഭാഗമാകും എന്നും റൂട്ട് പറഞ്ഞു‌.

ഇപ്പോൾ ഐ പി എൽ കളിക്കാൻ പറ്റിയ സമയം അല്ല എന്നും അദ്ദേഹം പറഞ്ഞു. അത്രയ്ക്ക് അധികം അന്താരാഷ്ട്ര മത്സരങ്ങൾ ആണ് ഉള്ളത്. ഇതിനിടയിൽ താൻ ഐ പി എല്ലിൽ വന്നാൽ അത് തന്റെ രാജ്യത്തിനായുള്ള പ്രകടനത്തെ ബാധിക്കും എന്നും റൂട്ട് പറയുന്നു‌. എന്നാൽ സമീപ ഭാവിയിൽ തന്നെ താൻ ഐ പി എല്ലിന്റെ ഭാഗമാകും എന്നും ഇതിനെ കുറിച്ച് ചിന്തിക്കാറുണ്ട് എന്നും റൂട്ട് പറഞ്ഞു .