ഐപിഎൽ ജനറേഷന്‍ താരങ്ങള്‍ ഭയമില്ലാത്തവര്‍ – ജെയിംസ് ആന്‍ഡേഴ്സൺ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുന്‍ കാലങ്ങളിലെ ഇന്ത്യന്‍ ടീമുകളെ അപേക്ഷിച്ച് ഇന്നത്തെ തലമുറയുടെ വ്യത്യാസം അവര്‍ക്ക് പേടിയില്ല എന്നതാണെന്നും അതിന് കാരണം ഐപിഎലിന്റെ വരവാണെന്നും പറഞ്ഞ് ജെയിംസ് ആന്‍ഡേഴ്സൺ. ഏത് ഫോര്‍മാറ്റിലും ഏത് ഷോട്ടും കളിക്കുവാന്‍ ഇപ്പോള്‍ ഈ ഐപിഎൽ ജനറേഷന് ധൈര്യമുണ്ടെന്നും ഇംഗ്ലണ്ട് പേസര്‍ പറഞ്ഞു.

തന്നെ കഴിഞ്ഞ ടൂറിൽ ഋഷഭ് പന്ത് റിവേഴ്സ് സ്വീപ് ചെയ്തത് ഇതിന്റെ ഉദാഹരണം ആണെന്നും മുന്‍ കാലങ്ങളിൽ ഇത് കാണാനാകില്ലായിരുന്നുവെന്നും ജെയിംസ് ആന്‍ഡേഴ്സൺ സൂചിപ്പിച്ചു.