ഇന്ത്യക്ക് തിരിച്ചടി, ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കില്ല

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ കളിക്കില്ല. പരിക്ക് വില്ലനായതിനെ തുടർന്നാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിൽ നിന്നും ജസ്പ്രീത് ബുംറ പിന്മാറുന്നത്. പരിക്കിനെ തുടർന്ന് വലയുന്ന ഇന്ത്യൻ ടീമിനേറ്റ മറ്റൊരു പ്രഹരമായി ബുംറയുടെ പരിക്ക്. അബ്ഡോമിനൽ സ്ട്രെയിനാണ് നാലാം ടെസ്റ്റ് കളിക്കുന്നതിൽ നിന്നും ബുംറയെ വിലക്കുന്നത്. സിഡ്നിയിലെ മൂന്നാം ടെസ്റ്റിലാണ് ബുംറക്ക് പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്നിൽ കണ്ടാണ് മാനേജ്മെന്റ് ബുംറക്ക് വിശ്രമനുവധിക്കുന്നത്.

ഷമിയും ഇഷാന്തുമില്ലാത്ത ഇന്ത്യൻ ബൗളിംഗ് നിരയെ ആസ്ട്രേലിയയിൽ നയിച്ചത് ബുംറയായിരുന്നു. ബ്രിസ്ബെയിനിൽ സിറാജ്,സൈനി,ശർദ്ധുൽ താക്കൂർ, നടരാജൻ എന്നിവരാകും ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ ഒരുക്കുന്നത്.