ഇന്ത്യയെ 109ൽ പിടിച്ചു നിർത്തി ബംഗ്ലാദേശ്

Newsroom

Picsart 23 07 13 15 23 26 006
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വനിതാ ടീമും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യൻ ബാറ്റിംഗ് പച്ച പിടിച്ചില്ല. ഇന്ന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. നാല്പത് റൺസ് എടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കോറും 28 റൺസ് എടുത്ത ജമീമയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം എങ്കിലും കാഴ്ചവെച്ചത്‌. 1 റൺ മാത്രം നേടിയ സ്മൃതി മന്ദാന ഒരിക്കൽ കൂടെ നിരാശപ്പെടുത്തി.

ഇന്ത്യ 23 07 13 15 23 44 511

ബംഗ്ലാദേശിനായി റബെയ ഖാൻ 3 വിക്കറ്റ് വീഴ്ത്തി. സുൽത്താന 2 വിക്കറ്റും നാഹിദ, ഫാത്തിമ, ഷോർണ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ ഇതിനേക്കാൾ ചെറിയ സ്കോർ നേടിയിട്ടും വിജയിക്കാൻ ആയതു കൊണ്ട് ഇന്നും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-0ന് മുന്നിലാണ്.