CricketFeatured

ലോകകപ്പ് നേടിയ ഇന്ത്യൻ ടീം നാളെ പുലർച്ചെ ഡെൽഹിയിൽ എത്തും

ഇന്ത്യൻ ലോകകപ്പ് ടീം നാളെ പുലർച്ചെ ഇന്ത്യയിൽ മടങ്ങിയെത്തും. ബിസിസിഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ജൂലൈ 2 ചൊവ്വാഴ്ച ബാർബഡോസിൽ നിന്ന് ടീം പുറപ്പെടും എന്ന് ബി സി സി ഐ അധികൃതർ അറിയിച്ചു‌‌‌. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ബെറിൽ ചുഴലിക്കാറ്റ് കാരണം ബാർബഡോസിൽ കുടുങ്ങിയിരിക്കുകയാണ്‌.

ഇന്ത്യ 24 06 30 10 29 12 996

ശക്തമായ ചുഴലിക്കാട്ട് ആയതിനാൽ ബാർബഡോസ് വിമാനത്താവളം വരെ അടച്ചിരുന്നു. തിങ്കളാഴ്‌ച ബാർബഡോസിൽ ചുഴലിക്കാറ്റ് ആയതിനാൽ ഇന്ത്യൻ ടീമിന് ഹോട്ടലിനുള്ളിൽ തന്നെ തങ്ങേണ്ടി വന്നു. ഇന്ന് ബാർബഡോസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ടീം ബാർബഡോസിൽ നിന്ന് പുറപ്പെടും. ഇത് ഇന്ത്യൻ സമയൻ ബുധനാഴ്ച രാവിലെ ഏകദേശം 3:30 മണിയാണ്. ജൂലൈ 3 ബുധനാഴ്ച വൈകുന്നേരം 7:45 ന് സംഘം ഡൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.