കളി മാറ്റിയത് വാര്‍ണറും പവലും – കെയിന്‍ വില്യംസൺ

ഡേവിഡ് വാര്‍ണറുടെയും റോവ്മന്‍ പവലിന്റെയും ഇന്നിംഗ്സുകളാണ് ഇന്നലെ ഡൽഹിയ്ക്കെതിരെയുള്ള കളി മാറ്റിയതെന്ന് പറഞ്ഞ് സൺറൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ കെയിന്‍ വില്യംസൺ. ഡൽഹിയ്ക്ക് മികച്ച ടോട്ടലുണ്ടായിരുന്നുവെന്നും എന്നാൽ തങ്ങളുടെ ബാറ്റിംഗ് യൂണിറ്റിൽ ടീം മാനേജ്മെന്റിന്റ് തികഞ്ഞ വിശ്വാസം ഉണ്ടായിരുന്നുവെന്നും മധ്യ ഓവറുകളിൽ മികച്ച രീതിയിലാണ് ഡൽഹിയുടെ വാര്‍ണറും പവലും ബറ്റ് ചെയ്തതെന്നും വില്യംസൺ വ്യക്തമാക്കി.

നിക്കോളസ് പൂരനും എയ്ഡന്‍ മാര്‍ക്രവും ടീമിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനം ആണ് പുറത്തെടുത്തതെന്നും ഓരോ ടീമും ശക്തരാണെന്നും ടൂര്‍ണ്ണമെന്റ് ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നതെന്നും വില്യംസൺ സൂചിപ്പിച്ചു.