പ്രചോദനത്തിന് പ്രത്യേക കാരണം ആവശ്യമില്ലായിരുന്നു – ഡേവിഡ് വാര്‍ണര്‍

സൺറൈസേഴ്സിനെതിരെ 92 റൺസ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണര്‍ തന്റെ മുന്‍ ടീമിനെതിരെ പക വീട്ടുന്ന തരത്തിലാണ് ബാറ്റ് വീശിയത്. തനിക്ക് പ്രഛോദനത്തിനായി പ്രത്യേകിച്ച് കാരണം ആവശ്യമില്ലായിരുന്നുവെന്നും എന്താണ് മുന്‍പ് സംഭവിച്ചതെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നാണ് ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ സീസണിൽ വാര്‍ണറെ ക്യാപ്റ്റന്‍സിയിൽ നിന്ന് ഒഴിവാക്കിയ സൺറൈസേഴ്സ് താരത്തെ പിന്നീട് പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ലേലത്തിന് മുമ്പ് താരത്തിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് താരം തന്നെ തീരുമാനിക്കുച്ചതോടെ സൺറൈസേഴ്സ് വാര്‍ണറെ റിലീസ് ചെയ്യുകയും തുടര്‍ന്ന് താരത്തെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയും ആയിരുന്നു.