സഞ്ജുവിന്റെ പരാജയം, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാജസ്ഥാന്റെ ആദ്യത്തെ തോല്‍വി ടീം ഏറ്റു വാങ്ങി. ഓപ്പണര്‍ ആയി ഇറങ്ങിയ സ്മിത്ത് പിഞ്ച് ഹിറ്ററെ പോലെ ബാറ്റ് വീശിയപ്പോള്‍ തുടങ്ങിയ താളപ്പിഴ പിന്നീട് സഞ്ജുവും ബട്‍ലറും പുറത്തായപ്പോള്‍ പ്രകടമായി കാണുകയായിരുന്നു.

Kkr2

ശിവം മാവി സഞ്ജുവിനെയും ബട്‍ലറെയും പുറത്താക്കിയപ്പോള്‍ കമലേഷ് നാഗര്‍കോടി റോബിന്‍ ഉത്തപ്പയെയും റിയാന്‍ പരാഗിനെയും വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരൈനും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ടോം കറന്‍ ഒരറ്റത്ത് പൊരുതി നോക്കി.

36 പന്തില്‍ പുറത്താകാതെ 54 റണ്‍സ് നേടിയ ടോം കറന്‍ ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ജോസ് ബട്‍ലര്‍ 21 റണ്‍സ് നേടി. സുനില്‍ നരൈന്റെ ഓവറില്‍ 3 സിക്സ് നേടിയാണ് ടോം കറന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചത്. 20 ഓവറില്‍ 137/9 എന്ന സ്കോറാണ് രാജസ്ഥാന്‍ നേടിയത്.