കേരളത്തിന്റെ വി പി സുഹൈർ നോർത്ത് ഈസ്റ്റിൽ

Img 20200930 232913
- Advertisement -

മോഹൻ ബഗാന്റെ മുന്നേറ്റ നിരയിൽ കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വി പി സുഹൈർ ഇനി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം. നേരത്തെ തന്നെ റിപ്പോർട്ട് ചെയ്ത സുഹൈർ ട്രാൻസ്ഫർ ഇപ്പോൾ ഔദ്യോഗികമായിരിക്കുകയാണ്. സുഹൈറും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു. കൂടുതൽ അവസരങ്ങൾ കിട്ടും എന്ന വിശ്വാസത്തിലാണ് സുഹൈർ നോർത്ത് ഈസ്റ്റിൽ എത്തുന്നത്.

അവസാന സീസണിൽ ഗോകുലം വിട്ടായിരുന്നു സുഹൈർ ബഗാനിൽ എത്തിയത്. ബഗാനു വേണ്ടി നിർണായക ഗോളുകൾ നേടിയും ഗോളുകൾ ഒരുക്കിയും സുഹൈർ സീസണിൽ താരമായി. 15 മത്സരങ്ങൾ കളിച്ച സുഹൈർ ബഗാനു വേണ്ടി രണ്ട് ഗോളികളും രണ്ട് അസിസ്റ്റും നേടിയിരുന്നു. ബഗാനൊപ്പം ഐ ലീഗ് കിരീടത്തിലും സുഹൈർ മുത്തമിട്ടു. ബഗാനിൽ എത്തും മുമ്പ് രണ്ടു സീസണുകളായി ഗോകുലത്തിന്റെ ജേഴ്സിയിൽ സുഹൈർ കളിച്ചിരുന്നു. അതിനു മുമ്പ് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് സുഹൈർ. ഗോകുലത്തിനൊപ്പം കേരള പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള സുഹൈർ മുമ്പ് കൊൽക്കത്ത ക്ലബായ യുണൈറ്റഡ് സ്പോർട്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Advertisement