നിര്‍ണ്ണായക വിജയം തേടി പഞ്ചാബും രാജസ്ഥാനും, ടോസ് അറിയാം

ഐപിഎല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ തേടി കിംഗ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുന്നു. തുടര്‍ച്ചയായ അഞ്ച് ജയങ്ങളോടെ ടൂര്‍ണ്ണമെന്റില്‍ ശക്തമായ പ്രകടനവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ് മികച്ച തിരിച്ചു വരവ് നടത്തിയപ്പോള്‍ രാജസ്ഥാന്റെ സീസണ്‍ ഉയര്‍ച്ച താഴ്ചകളുടേതായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഒരു മാറ്റമാണ് രാജസ്ഥാന്‍ റോയല്‍സ് നിരയിലുള്ളത്. അങ്കിത് രാജ്പുതിന് പകരം വരുണ്‍ ആരോണ്‍ ടീമിലേക്ക് എത്തുന്നു. അതേ സമയം കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: KL Rahul(w/c), Mandeep Singh, Chris Gayle, Nicholas Pooran, Glenn Maxwell, Deepak Hooda, Chris Jordan, Murugan Ashwin, Ravi Bishnoi, Mohammed Shami, Arshdeep Singh

രാജസ്ഥാന്‍ റോയല്‍സ്: Robin Uthappa, Ben Stokes, Steven Smith(c), Sanju Samson(w), Jos Buttler, Riyan Parag, Rahul Tewatia, Jofra Archer, Shreyas Gopal, Varun Aaron, Kartik Tyagi