അന്റോണിയോക്ക് പരിക്ക്, ലിവർപൂളിനെതിരെ കളിക്കില്ല

Michail Antonio Westham
Photo: Twitter/@PremierLeague

വെസ്റ്റ്ഹാം താരം അന്റോണിയോ ലിവർപൂളിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് പരിശീലകൻ ഡേവിഡ് മോയസ്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ അന്റോണിയോക്ക് പരിക്കേറ്റിരുന്നു. ഇതോടെ ലിവർപൂളിനെതിരായ മത്സരത്തിൽ താരം ഇറങ്ങില്ല.

പ്രീമിയർ ലീഗ് സീസൺ തുടങ്ങിയത് മുതൽ മികച്ച ഫോമിലുള്ള താരമാണ് അന്റോണിയോ. കഴിഞ്ഞ 13 മത്സരങ്ങളിൽ നിന്ന് അന്റോണിയോ 11 ഗോളുകളും നേടിയിരുന്നു. ഈ സീസണിൽ മികച്ച ഫോമിലുള്ള അന്റോണിയോയുടെ പരിക്ക് ചാമ്പ്യന്മാരായ ലിവർപൂളിനെതിരെ കളിക്കുന്ന വെസ്റ്റ്ഹാമിന്‌ കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ അന്റോണിയോ മികച്ചൊരു ഗോളും നേടിയിരുന്നു.

അതെ സമയം വെസ്റ്റ്ഹാമിനെ നേരിടാനിറങ്ങുന്ന ലിവർപൂളിനും പരിക്ക് ഭീഷണിയാണ്. പ്രതിരോധ താരങ്ങളായ വാൻ ഡൈക്, ഫാബിനോ, ജോയൽ മാറ്റിപ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

Previous articleനിര്‍ണ്ണായക വിജയം തേടി പഞ്ചാബും രാജസ്ഥാനും, ടോസ് അറിയാം
Next articleപാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‍വേ, പക്ഷേ ജയമില്ല