റിക്കി പോണ്ടിംഗ് തന്നെ ഒരു ചെറിയ കുട്ടിയെ പോലെയാണ് നോക്കി വന്നത് – ഹാര്‍ദ്ദിക് പാണ്ഡ്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഏറെ പ്രാധാന്യമുള്ള താരമായി ഹാര്‍ദ്ദിക് പാണ്ഡ്യ മാറി കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന വിലയായ 10 ലക്ഷത്തിനാണ് ബറോഡ താരത്തെ മുംബൈ ഇന്ത്യന്‍സ് 2015ല്‍ ലേലത്തില്‍ വാങ്ങിയത്. ആ സീസണില് യുവരാജ് സിംഗ് 16 കോടിയ്ക്കും ദിനേശ് കാര്‍ത്തിക് 10.5 കോടിയ്ക്കും വിറ്റ് പോയപ്പോളാണ് അത്രയാര്‍ക്കും അറിയാത്ത താരത്തെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യന്‍സ് സ്കൗട്ട് ജോണ്‍ റൈറ്റ് ഒരു പ്രാദേശിക മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കണ്ടെത്തുകയായിരുന്നു. അന്ന് സഹീര്‍ ഖാന്‍ ഉള്‍പ്പെടുന്ന ബൗളിംഗ് നിരയ്ക്കെതിരെ വെടിക്കെട്ട് രീതിയില്‍ 82 റണ്‍സാണ് താരം നേടിയത്. റൈറ്റാണ് താരത്തിന്റെ പേര് ആകാശ് അംബാനിയോടും നിത അംബാനിയോടും പറയുന്നത്. അവിടെ നിന്നാണ് ഹാര്‍ദ്ദിക്കിന് കാര്യങ്ങള്‍ മാറി മറിയുന്നത്.

മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ തന്റെ സഹായത്തിനെത്തിയത് റിക്കി പോണ്ടിംഗ് ആണെന്നും തന്നെ ചെറിയ കുട്ടിയെ പോലെയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സമീപിച്ചതെന്നും. പലപ്പോളും തന്നോടൊപ്പമിരുന്ന് കാര്യങ്ങള്‍ വിശദമാക്കുവാന്‍ അദ്ദേഹം തയ്യാറായെന്നും റിക്കി പോണ്ടിംഗ് വ്യക്തമാക്കി. എന്നെ മികച്ച രീതിയില്‍ നോക്കിയ വ്യക്തിയാണ് റിക്കി പോണ്ടിംഗ് എന്നാണ് ഹാര്‍ദ്ദിക് പറയുന്നത്. ഒരു പിതാവിന്റെ സ്ഥാനത്തില്‍ നിന്നുള്ള പരിഗണനയാണ് തനിക്ക് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും ഹാര്‍ദ്ദിക് അഭിപ്രായപ്പെട്ടു.

തന്നെ പല കാര്യങ്ങളും പല സാഹചര്യങ്ങളും മെന്‍ഡ്സെറ്റിനെക്കുറിച്ചും എത്രമാത്രം കരുത്തരാകണം നമ്മളെന്നുമെല്ലാം പഠിപ്പിച്ചത് റിക്കി പോണ്ടിംഗ് ആണെന്നും ഹാര‍ദ്ദിക് വ്യക്തമാക്കി. ഹോര്‍ഡിംഗുകളുടെ അടുത്ത് തന്നോടൊപ്പം ഇരുന്ന് ഇതെല്ലാം റിക്കി പോണ്ടിംഗ് വിശദീകരിക്കുമായിരുന്നുവെന്നും ഹാര്‍ദ്ദിക് ഓര്‍ത്തെെടുത്തു പറഞ്ഞു. താന്‍ ഇതെല്ലാം വേഗത്തില്‍ പഠിക്കുകയും ചെയ്തുവെന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കി.