2022 വനിതാ ഏഷ്യൻ കപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും

2022ലെ വനിതാ ഏഷ്യൻ കപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കും. ഇന്ത്യയ്ക്ക് അവസരം നൽകാൻ എ എഫ് സി ഔദ്യോഗികമായി തീരുമാനിച്ചു. നേരത്തെ തന്നെ ഇന്ത്യ ഏഷ്യാ കപ്പിന് ആതിഥ്യം വഹിക്കാൻ തയ്യാറാണ് എന്ന് എ എഫ് സിയെ അറിയിച്ചിരുന്നു. മുംബൈ ഉൾപ്പെടെ മൂന്ന് നഗരങ്ങൾ ആകും ടൂർണമെന്റിന് ആതിഥ്യം വഹിക്കുക.

അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയ , മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയം, ഗോവയിലെ ഫതോർഡ് സ്റ്റേഡിയം എന്നിവയാകും ടൂർണമെന്റിന് വേദിയാവുക. ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന് ഏഷ്യൻ കപ്പ് യോഗ്യതയും ഇതോടെ ലഭിക്കും. അണ്ടർ 17 ആൺകുട്ടികളുടെ ലോകപ്പിന് നേരത്തെ തന്നെ ആതിഥ്യം വഹിച്ചിട്ടുള്ള ഇന്ത്യ ഇപ്പോൾ വനിതാ അണ്ടർ 17 ലോകകപ്പ് നടത്താനുള്ള ഒരുക്കത്തിലാണ്. അതിന് പിന്നാലെ ആകും ഏഷ്യൻ കപ്പ് വരുന്നത്.

Previous articleഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കേണ്ടി വരിക സാഹചര്യത്തിന്റെ ആവശ്യം, പ്രാധാന്യം ക്രിക്കറ്റിന്
Next articleറിക്കി പോണ്ടിംഗ് തന്നെ ഒരു ചെറിയ കുട്ടിയെ പോലെയാണ് നോക്കി വന്നത് – ഹാര്‍ദ്ദിക് പാണ്ഡ്യ