ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായ എന്‍ ജഗദീഷനെയും കെഎസ് ഭരതിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കെഎസ് ഭരതിനെ ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷമുള്ള താരത്തിനെ 90 ലക്ഷത്തിന് കൊൽക്കത്തയാണ് സ്വന്തമാക്കിയത്. ചെന്നൈ താരത്തിനായി രംഗത്തെത്തിയെങ്കിലും അവസാന വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു.
കെഎസ് ഭരത്തിനായി ചെന്നൈയും ഗുജറാത്ത് ടൈറ്റന്‍സും ആണ് ലേലത്തിലേര്‍പ്പെട്ടത്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 1.20 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടീമിലെത്തിച്ചത്. ഉപേന്ദ്ര യാദവിനെ 25 ലക്ഷത്തിന് സൺറൈസേഴ്സും സ്വന്തമാക്കി.