വളരെ നിരാശയാര്‍ന്ന പ്രകടനം, റസ്സലാണ് സ്കോറിന് മാന്യത പകര്‍ന്നത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രകടനം വളരെ നിരാശാജനകമെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. തുടക്കം മുതല്‍ സ്ലോ ആയ ഇന്നിംഗ്സായിരുന്നു കൊല്‍ക്കത്തയുടെയെന്നും മധ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണതും ടീമിന് തിരിച്ചടിയായെന്നും മോര്‍ഗന്‍ പറഞ്ഞു.

ആന്‍ഡ്രേ റസ്സല്‍ ആണ് 150 റണ്‍സിന് മേലെ എത്തിക്കുവാന്‍ ടീമിനെ സഹായിച്ചതെന്നും റസ്സലിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ ടീമിന്റെ അവസ്ഥ ഇതിലും മോശമായെനെ എന്നും മോര്‍ഗന്‍ വ്യക്തമാക്കി.

27 പന്തില്‍ 45 റണ്‍സാണ് ആന്‍ഡ്രേ റസ്സല്‍ നേടിയത്. 43 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയ മറ്റൊരു താരം.