താന്‍ ബ്രാവോയോട് ആവശ്യപ്പെട്ടത് ഒരോവറിൽ ആറ് വ്യത്യസ്തമായ പന്തുകള്‍ എറിയുവാന്‍ – എംഎസ് ധോണി

ഡ്വെയിന്‍ ബ്രാവോയെ താന്‍ വിളിക്കുന്നത് തന്റെ സഹോദരനെന്നാണെന്നും ബ്രാവോ എവിടെ അദ്ദേഹത്തിന്റെ സ്ലോവര്‍ ബോളുകള്‍ എറിയണമെന്നതിൽ താനുമായി എപ്പോളും തര്‍ക്കങ്ങളുണ്ടാകാറുണ്ടെന്നും പറഞ്ഞ് എംഎസ് ധോണി.

ബ്രാവോ നല്ല ഫിറ്റാണെന്നും അദ്ദേഹത്തിന്റെ പദ്ധതികള്‍ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും പറഞ്ഞ എംഎസ് ധോണി താന്‍ ബ്രാവോയോട് ആവശ്യപ്പെട്ടത് ഒരോവറിൽ ആറ് വ്യത്യസ്തമായ ബോളുകള്‍ എറിയുവാനാണെന്ന് പറഞ്ഞു.

ലോകത്ത് ഏറ്റവും മികച്ച സ്ലോവര്‍ ബോള്‍ എറിയുവാന്‍ കഴിവുള്ള വ്യക്തിയാണ് ബ്രാവോയെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും എംഎസ് ധോണി വ്യക്തമാക്കി.