യോര്‍ക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി ആദിൽ റഷീദ്

ഇംഗ്ലണ്ട് ലെഗ് സ്പിന്നര്‍ ആദിൽ റഷീദ് യോര്‍ക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി. 2 വര്‍ഷത്തേക്കുള്ള വൈറ്റ് ബോള്‍ കരാര്‍ ആണ് റഷീദ് ക്ലബുമായി പുതുക്കിയിരിക്കുന്നത്. അതേ സമയം മറ്റൊരു തരം ഗാരി ബല്ലാന്‍സ് ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാര്‍ പുതുക്കി. മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള കരാര്‍ ആണ് ബല്ലാന്‍സിന്റേത്.

ഇംഗ്ലണ്ടിനായി 112 ഏകദിനത്തിലും 62 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ആദിൽ റഷീദ് 224 അന്താരാഷ്ട്ര വിക്കറ്റാണ് നേടിയിട്ടുള്ളത്. അതേ സമയം ഗാരി 16 ഏകദിനങ്ങളിലും 23 ടെസ്റ്റ് മത്സരത്തിലും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.