ഇന്ത്യ 223 റൺസിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

കേപ് ടൗണ്‍ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 223 റൺസിന് ഓള്‍ഔട്ട്. ദക്ഷിണാഫ്രിക്കയ്ക്ക് 1 വിക്കറ്റും നഷ്ടമായി. ടീം 17 റൺസാണ് നേടിയിട്ടുള്ളത്. ഡീന്‍ എൽഗാറിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ 8 റൺസുമായി എയ്ഡന്‍ മാര്‍ക്രവും 6 റൺസ് നേടി കേശവ് മഹാരാജുമാണ് ക്രീസിലുള്ളത്.

79 റൺസ് നേടിയ വിരാട് കോഹ്‍ലിയും 43 റൺസ് നേടിയ ചേതേശ്വര്‍ പുജാരയും ആണ് ഇന്ത്യന്‍ നിരയിൽ തിളങ്ങിയത്. പന്ത് 27 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ നാലും മാര്‍ക്കോ ജാന്‍സന്‍ 3 വിക്കറ്റും നേടി.