CricketFeatured

ഹര്‍ഷലിന് നാല്, ചഹാലിന് മൂന്ന്, ഒടുവിൽ ഇന്ത്യ വിജയിച്ചു

ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 180 റൺസ് ലക്ഷ്യം വെച്ച ഇന്ത്യ 48 റൺസ് വിജയം കരസ്ഥമാക്കി പരമ്പരയിലെ ആദ്യ ജയം നേടി. ഹര്‍ഷൽ പട്ടേലിന്റെയും യൂസുവേന്ദ്ര ചഹാലിന്റെയും ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കയെ 19.1 ഓവറിൽ 131 റൺസിന് ഓള്‍ഔട്ട് ആക്കിയാണ് ഇന്ത്യന്‍ വിജയം.

29 റൺസ് നേടിയ ഹെയിന്‍റിച്ച് ക്ലാസന്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ വെയിന്‍ പാര്‍ണൽ(22*). ഡ്വെയിന്‍ പ്രിട്ടോറിയസ്(20), റീസ ഹെന്‍ഡ്രിക്സ്(23) എന്നിവരായിരുന്നു ദക്ഷിണാഫ്രിക്കയുടെ റൺ സ്കോറര്‍മാര്‍.

ഹര്‍ഷൽ പട്ടേൽ നാലും യൂസുവേന്ദ്ര ചഹാല്‍ മൂന്നും വിക്കറ്റാണ് ആതിഥേയര്‍ക്കായി നേടിയത്.