മഴ വിടുന്നില്ല, ഇന്ത്യ -വെസ്റ്റ് ഇൻഡീസ് പോരാട്ടം 34 ഓവറാക്കി ചുരുക്കി

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

മഴ കരീബിയൻസിൽ വിനയാകുന്നു. ഇന്ത്യ -വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം മഴ ഭീഷണിയിൽ തന്നെ. ഗയാനയിലെ മോശം കാലാവസ്ഥ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തെ ബാധിച്ചിരുന്നു. T20 പരമ്പരയിലെ മത്സരങ്ങളിലും മഴ വില്ലനായിരുന്നു. ടോസ്സ് തന്നെ ഏറെ വൈകിയാണ് ഇന്ന് നടന്നത്. വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തുടങ്ങി തുടക്കത്തിൽ തന്നെ മഴ കളി നിർത്തിച്ചിരുന്നു. എന്നാൽ മഴ മാറി നിന്നപ്പോൾ മത്സരം ആരംഭിച്ചു. ഇപ്പോൾ വീണ്ടും മഴ ചതിച്ചു.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 34 ഓവർ മാത്രമായിരിക്കും ഇന്ന് നടക്കുക. ഇത് വെട്ടിച്ചുരുക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 54 റൺസ് എടുത്തു. 40 റൺസുമായി ലെവിസും 6 റൺസുമായി ഹോപുമാണ് ക്രീസിൽ. യൂണിവേഴ്സൽ ബോസ്സ് ക്രിസ് ഗയ്ലിനെ 4 റൺസിന് കുൽദീപ് യാദവ് പുറത്താക്കി.