ഇന്ത്യ സിംബാബ്‍വേയിലേക്ക്, മൂന്ന് ഏകദിനങ്ങള്‍ കളിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓഗസ്റ്റിൽ ഇന്ത്യ സിംബാബ്‍വേയിലേക്ക് യാത്രയാകും. മൂന്ന് ഏകദിനങ്ങളിലാണ് ഇരു ടീമുകളും കളിക്കുക. പരമ്പരയുടെ ഔദ്യോഗിക തീയ്യതികള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും ഓഗസ്റ്റ് 18, 20, 22 തീയ്യതികളിലാവും മത്സരങ്ങള്‍ നടക്കുക.

അടുത്ത ഏകദിന ലോകകപ്പിന്റെ യോഗ്യതയ്ക്കായുള്ള ഐസിസി വൺ-ഡേ സൂപ്പര്‍ ലീഗിന്റെ ഭാഗമായിട്ടാവും ഈ പരമ്പര നടക്കുക. ഇന്ത്യ ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ആതിഥേയര്‍ എന്ന നിലയിൽ നേടിയിട്ടുണ്ടെങ്കിലും സിംബാബ്‍വേയ്ക്ക് ഈ പരമ്പര പ്രധാനമാണ്.