ഇന്ത്യയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, സന്നാഹ മത്സരങ്ങള്‍ തയ്യാര്‍

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് സന്നാഹ മത്സരങ്ങള്‍ വേണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇയാന്‍ വാട്മോറിനോടും സിഇഒ ടോം ഹാരിസണോടും നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സന്നാഹ മത്സരങ്ങള്‍ ഒരുക്കുവാനുള്ള തീരുമാനം ആയത്.

നോട്ടിംഗാമിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. ഓഗസ്റ്റ് 4ന് പരമ്പരയ്ക്ക് തുടക്കമാവും. ഇന്ത്യ ഏതാനും സന്നാഹ മത്സരങ്ങളാണ് കളിക്കാന്‍ പോകുന്നതെന്നതിൽ കൂടുതൽ വിവരം ഇപ്പോള്‍ ലഭ്യമല്ല.