വനിതാ ഏഷ്യ കപ്പ്: ഹോങ്കോങ്ങിനെ തകർത്തെറിഞ്ഞ് ഇന്ത്യ; സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി

വനിതാ ഏഷ്യ കപ്പ് 2026-ൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് 137 റൺസിന്റെ കൂറ്റൻ വിജയം. സമ്പൂർണ്ണാധിപത്യം പുലർത്തിയ പ്രകടനത്തിലൂടെ ഹോങ്കോങ്ങിനെ തകർത്ത ഇന്ത്യ, ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്. തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ വിജയശിൽപ്പി. 64 പന്തുകൾ നേരിട്ട മന്ഥാന 124 റൺസ് വാരിക്കൂട്ടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 5 വേട്ട നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോങ്ങിനെ ഇന്ത്യൻ ബൗളർമാർ 16.2 ഓവറിൽ വെറും 56 റൺസിന് എറിഞ്ഞിട്ടു. മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത ദീപ്തി ശ്മർമ്മ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, നന്ദാനി ശർമ്മ, ശ്രീ ചരണി, പ്രേമ റാവത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
മന്ഥാനയുടെയും ഷെഫാലി വർമ്മയുടെയും ബാറ്റിംഗിനെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അഭിനന്ദിച്ചു. അതേസമയം, മിഡിൽ ഓർഡർ ബാറ്റസ്മാൻമാർക്ക് കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. കരുത്തരായ ഇന്ത്യക്കെതിരെ തോൽവി സമ്മതിച്ചെങ്കിലും ഈ മത്സരം വലിയൊരു അനുഭവസമ്പത്താണെന്ന് ഹോങ്കോങ്ങ് ക്യാപ്റ്റൻ നടാഷ മൈൽസ് വ്യക്തമാക്കി. ഈ ജയത്തോടെ വരാനിരിക്കുന്ന കടുത്ത മത്സരങ്ങൾക്കായി ഇന്ത്യൻ ടീം മികച്ച ഫോമിലാണെന്ന് വ്യക്തമായിരിക്കുകയാണ്.