ബ്രണ്ടൺ വില്യംസിനെ ലോണിൽ സ്വന്തമാക്കാൻ നോർവിച് സിറ്റി രംഗത്ത്

Img 20210817 163926

യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ യുണൈറ്റഡ് ലോണിൽ അയക്കാൻ ശ്രമിക്കുകയാണ്. പ്രീമിയർ ലീഗ് ക്ലബ് തന്നെ ആയ നോർവിക്ഷ്ഹ് വില്യംസിനെ ലോണിൽ ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട് എന്ന് സ്കൈസ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ സൗതാമ്പ്ടണും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ലോൺ തുകയിൽ ധാരണ ആയിരുന്നില്ല. ഒരു വർഷത്തെ ലോൺ കരാറിൽ ആണ് നോർവിച് താരത്തെ വാങ്ങാൻ ശ്രമിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ ആരംഭിച്ചു.

ലോൺ തുക ധാരണ ആയാൽ ഈ ട്രാൻസ്ഫർ നടന്നേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ അധികം അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ബ്രാണ്ടൺ ഉള്ളത്. ലൂക് ഷോയും അലക്സ് ടെല്ലസും ഉള്ളത് കൊണ്ട് തന്നെ ബ്രാണ്ടണ് തന്റെ ഇഷ്ട പൊസിഷനായ ലെഫ്റ്റ് ബാക്കിൽ ഇറങ്ങാനെ സാധിക്കുന്നില്ല. 20കാരനായ താരത്തിൽ യുണൈറ്റഡ് ഇപ്പോഴും വലിയ ഭാവി കാണുന്നുണ്ട്. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ. പ്രീസീസണിൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Previous articleഇന്ത്യ ലോക ഒന്നാം നമ്പര്‍ ആയിരുന്നപ്പോളും വാലറ്റത്തിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങള്‍ വന്നിരുന്നു
Next articleവിന്‍ഡീസ് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ടീം പ്രഖ്യാപിച്ചു