അഹമ്മദാബാദില്‍ വിക്കറ്റുകളുടെ പെരുമഴ, രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി അക്സര്‍ പട്ടേല്‍

Axarpatel
- Advertisement -

അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇതുവരെ വീണത് പത്ത് വിക്കറ്റുകള്‍. ഇന്ത്യയുടെ അവശേഷിച്ച ഏഴ് വിക്കറ്റ് വീഴ്ത്തി 145 റണ്‍സിന് ഓള്‍ഔട്ട് ആക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 9 ഓവര്‍ അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടം.

അക്സര്‍ പട്ടേലാണ് രണ്ടാം ഇന്നിംഗ്സില്‍ വീണ മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് പത്തോവറില്‍ 24/3 എന്ന നിലയില്‍ ആണ്. സാക്ക് ക്രോളി, ജോണി ബൈര്‍സ്റ്റോ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ 7 റണ്‍സ് നേടിയ ഡൊമിനിക് സിബ്ലേയുടെ വിക്കറ്റും അക്സര്‍ ആണ് വീഴ്ത്തിയത്.

Advertisement