ലീഡ്സിൽ ഇന്ത്യയുടെ തിരിച്ചുവരവ്, ലീഡ് ഇനിയും അകലെ

Cheteshwarkohli

ആദ്യ ഇന്നിംഗ്സിൽ 78 റൺസിന് പുറത്തായ ഇന്ത്യയിൽ നിന്ന് ശക്തമായ ബാറ്റിംഗ് പ്രകടനം രണ്ടാം ഇന്നിംഗ്സിൽ വന്നപ്പോള്‍ ലീഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 80 ഓവറിൽ 215/2 എന്ന നിലയിൽ ഇന്ത്യ. 59 റൺസ് നേടിയ രോഹിത് ശര്‍മ്മ പുറത്തായ ശേഷം ഇന്ത്യയ്ക്കായി ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയുമാണ് കോട്ട കാത്ത് നിന്നത്.

ഇംഗ്ലണ്ടിന്റെ കൈവശം 139 റൺസ് ലീഡ് നിലവിലുണ്ടെങ്കിലും ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസം അമ്പേ പരാജയമായ ഇന്ത്യയ്ക്ക് മൂന്നാ ദിവസം അവകാശപ്പെടാം. നാലാം ദിവസം ഇന്ത്യന്‍ ബാറ്റിംഗിന് ഇംഗ്ലണ്ട് ബൗളിംഗിനെ എത്ര നേരം അതിജീവിക്കാനാകുമെന്നും എത്ര റൺസ് രണ്ടാം ഇന്നിംഗ്സിൽ ടീം നേടുന്നുവെന്നതിനെയും ആശ്രയിച്ചാവും മത്സര ഫലം എന്താകുമെന്ന് തീരുമാനിക്കാനാകുക.

99 റൺസ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ പുജാര – കോഹ്‍ലി കൂട്ടുകെട്ട് നേടിയിട്ടുള്ളത്. പുജാര 91 റൺസും കോഹ്‍ലി 45 റൺസുമാണ് നേടിയിട്ടുള്ളത്.

Previous article“ആഗ്രഹിച്ചത് എല്ലാം നേടാൻ ആയില്ല, എങ്കിലും യുവന്റസിലെ കാലഘട്ടം മനോഹരമായിരുന്നു” യാത്ര പറഞ്ഞ് റൊണാൾഡോ
Next articleചുവപ്പൻ ജേഴ്സിയിലേക്ക് വീണ്ടും, ഇന്റർനെറ്റ് ഇളക്കിമറിച്ചു റൊണാൾഡോ കരുത്ത്