ചുവപ്പൻ ജേഴ്സിയിലേക്ക് വീണ്ടും, ഇന്റർനെറ്റ് ഇളക്കിമറിച്ചു റൊണാൾഡോ കരുത്ത്

20210827 224645

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആരാധക ശക്തി പ്രകടമാക്കിയ മറ്റൊരു ദിവസം കൂടുയായി ഇന്നത്തെ താരത്തിന്റെ അനൗണ്സ്മെന്റ്. റൊണാൾഡോയെ തിരികെ ടീമിൽ എത്തിക്കാൻ കരാറായ വിവരം മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ട്വിറ്റെർ അകൗണ്ട് വഴി പ്രഖ്യാപിച്ചതോടെയാണ് ഇന്റർനെറ്റ് ഇളക്കി മറിച്ച ശക്തിയായി റൊണാൾഡോ മാറിയത്.

യുണൈറ്റഡിന്റെ പ്രഖ്യാപന ട്വീറ്റ് ഏതാനും മണിക്കൂറുകൾ കൊണ്ട് 1 മില്യൺ ലൈക്കും, ആറര ലക്ഷത്തോളം റീട്വീറ്റുകളുമാണ് വന്നത്. ഇതിനിടെ യുണൈറ്റഡിന്റെ വെബ്‌സൈറ്റ് ഏതാനും സമയം നിലകുകയും ചെയ്തു. ഫുട്‌ബോൾ ലോകത്ത് ഇത്രയധികം സ്വാധീനമുള്ള റൊണാൾഡോയുടെ പുതിയ കരിയർ നീക്കത്തോട് യുണൈറ്റഡ് ആരാധകർക്ക് പുറമെ മറ്റുള്ളവരും ആവേശത്തോടെയാണ് കണ്ടത് എന്നതിന് വലിയ തെളിവായി ഇത്. ഇനി റൊണാൾഡോയുടെ മടങ്ങി വരവിൽ ആദ്യത്തെ ഓൾഡ്ട്രാഫോഡ് മത്സരത്തിൽ ആരാധകർ എന്തൊക്കെയാവും കരുതി വച്ചിരിക്കുക എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.

Previous articleലീഡ്സിൽ ഇന്ത്യയുടെ തിരിച്ചുവരവ്, ലീഡ് ഇനിയും അകലെ
Next articleമറക്കാനാകുമോ മാഞ്ചസ്റ്ററിലെ ആ പഴയ റൊണാൾഡോയെ!!