“ആഗ്രഹിച്ചത് എല്ലാം നേടാൻ ആയില്ല, എങ്കിലും യുവന്റസിലെ കാലഘട്ടം മനോഹരമായിരുന്നു” യാത്ര പറഞ്ഞ് റൊണാൾഡോ

യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനോട് യാത്ര പറഞ്ഞു. “ഇന്ന് ഞാൻ അത്ഭുതകരമായ ഈ ക്ലബ്ബിൽ നിന്ന് യാത്ര പോവുകയാണ്, ഇറ്റലിയിലെ ഏറ്റവും വലിയതും തീർച്ചയായും യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബിൽ ഒന്നുമാണ് യുവന്റസ്,” റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ എഴുതി.

“ഞാൻ എന്റെ ഹൃദയവും ആത്മാവും യുവന്റസിനായി നൽകി, എന്റെ അവസാന നാളുകൾ വരെ ഞാൻ ടൂറിൻ നഗരത്തെ എപ്പോഴും സ്നേഹിക്കും.” – റൊണാൾഡോ പറഞ്ഞു.

“ഞങ്ങൾ ആഗ്രഹിച്ചതെല്ലാം നേടാൻ ആയില്ല, എങ്കിലും ഞങ്ങൾ ഞങ്ങൾ ഒരുമിച്ച് മനോഹരമായ ഒരു കഥ എഴുതി” റൊണാൾഡോ യുവന്റസിലെ കാലഘട്ടത്തെ കുറിച്ച് പറഞ്ഞു. റൊണാൾഡോ ഇറ്റലിയിലെ എല്ലാ കിരീടങ്ങളും നേടിയിരുന്നു എങ്കിലും അദ്ദേഹത്തിന് യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാൻ ആയിരുന്നില്ല.

Previous articleസിസോക്കോ ഇനി സ്പർസിലില്ല, വാട്ട്ഫോർഡുമായി കരാർ ഒപ്പിട്ടു
Next articleലീഡ്സിൽ ഇന്ത്യയുടെ തിരിച്ചുവരവ്, ലീഡ് ഇനിയും അകലെ