തനിക്കുണ്ടായതില്‍ വെച്ചേറ്റവും മികച്ച പരമ്പര ഇന്ത്യയ്ക്കെതിരെയുള്ളത് – ആഡം സംപ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വര്‍ഷം ആദ്യം ഇന്ത്യയെ ഇന്ത്യയിലെത്തി ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തിയതാണ് തന്റെ ഓര്‍മ്മയിലെ ഏറ്റവും മികച്ച പരമ്പരയെന്ന് പറഞ്ഞ് ഓസീസ് ലെഗ് സ്പിന്നര്‍ ആഡം സംപ. ഇന്ത്യയെ പോലുള്ള മികച്ച താരങ്ങള്‍ അണിനിരക്കുന്ന ടീമിനെ അവരുടെ നാട്ടില്‍ കീഴടക്കിയത് മറക്കാനാകാത്ത പ്രകടനമാണെന്ന് താരം വെളിവാക്കി. മൂന്ന് ഏകദിനത്തില്‍ നിന്നായി അഞ്ച് വിക്കറ്റാണ് ആഡം സംപ നേടിയത്. അതില്‍ നാല് വിക്കറ്റുകള്‍ കോഹ്‍ലിയുടെയും രോഹിത് ശര്‍മ്മയുടെയും ആണ്. ഇരുവരെയും താരം രണ്ട് തവണയാണ് പുറത്താക്കിയത്.

ഈ പ്രകടനത്തിന്റെ ബലത്തിലാണ് താരം ഈ പരമ്പരയെ താന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും മികച്ച പരമ്പരയായി തന്റെ കരിയറില്‍ തിരഞ്ഞെടുത്തത്. ഈ പ്രകടനം തനിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ആദ്യത്തെ പര്യടനത്തെ അപേക്ഷിച്ച് വളരെ ആത്മവിശ്വാസം ഇപ്പോള്‍ തോന്നുന്നുണ്ടെന്നും സംപ പറഞ്ഞു. താന്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇവിടുത്തെ വിക്കറ്റുകളില്‍ പന്തെറിയുവാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അന്നത്തേതില്‍ നിന്ന് ആത്മവിശ്വാസം തനിക്കുണ്ടെന്നും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതും അതിനൊരു കാരണമം ആണെന്ന് താരം പറഞ്ഞു.

അതിന് ശേഷം ഇത്തവണ ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ പ്രകടനം തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്നും സംപ വിശദമാക്കി.ഇന്ത്യയിലെ എന്നല്ല തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പരമ്പരയാണ് ഇതെന്നും സംപ വ്യക്തമാക്കി.