ഇന്ത്യക്ക് 274 റൺസ് വിജയ ലക്ഷ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 274 റൺസ് വിജയ ലക്ഷ്യം. ആദ്യ ബാറ്റു ചെയ്ത ന്യൂസിലൻഡിനെ 273 റൺസിൽ പിടിച്ചു കെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് ആയി. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലൻഡ് 273 റൺസിൽ എത്തിയത്. ആദ്യ ഏകദിനത്തിലെ ഹീറോ റോസ് ടെയ്ലർ തന്നെയാണ്‌ ഇന്നും ന്യൂസിലൻഡ് നിരയിൽ തിളങ്ങി നിന്നത്‌. റോസ് ടെയ്ലർ പുറത്താകാതെ 73 റൺസ് നേടി.

74 പന്തിൽ നിന്നായിരുന്നു ടെയ്ലറിന്റെ 73 റൺസ്. രണ്ട് സിക്സുകളും ആറ് ഫോറും ഇന്നിങ്സിൽ ഉൾപ്പെടുന്നു. ഓപണർ ഗുപ്റ്റിൽ 79 റൺസും എടുത്തു. മികച്ച നിലയിൽ പോകുകയായിരുന്ന ഗുപ്റ്റിൽ റണൗട്ട് ആയതാണ് ന്യൂസിലൻഡ് ഇന്നിങ്സിനെ പിറകോട്ട് വലിച്ചത്. ഇന്ത്യക്ക് വേണ്ടി ചാഹൽ മൂന്ന് വിക്കറ്റുകളുമായി മികച്ചു നിന്നു. ഷർദുൽ താക്കൂർ 2 വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.