ഏകദിന റാങ്കിങ്ങിൽ ഇന്ത്യ പാകിസ്ഥാനെ മറികടന്നു

Staff Reporter

Indiamencricket

ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ പാകിസ്ഥാനെ മറികടന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയം നേടിയതാണ് ഇന്ത്യക്ക് റാങ്കിങ്ങിൽ തുണയായത്. 10 വിക്കറ്റിനാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ഇതോടെ പാകിസ്ഥാനെ മറികടന്ന് റാങ്കിങ്ങിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തി.

നിലവിൽ 108 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ഇന്ത്യക്ക് 105 റേറ്റിംഗ് പോയിന്റാണ് ഉണ്ടായിരുന്നത്. പാക്കിസ്ഥാന് നിലവിൽ 106 റേറ്റിംഗ് പോയിന്റാണ് ഉള്ളത്. 127 റേറ്റിംഗ് പോയിന്റുള്ള ന്യൂസിലാൻഡ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗ് പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്താണ്.