റായിഡു ബറോഡയ്ക്കായി കളിക്കും

Sports Correspondent

വരുന്ന ആഭ്യന്തര സീസണിൽ അമ്പാട്ടി റായിഡു ബറോഡയെ പ്രതിനിധീകരിക്കും. ആന്ധ്ര ക്രിക്കറ്റ് അസോസ്സിയേഷനിൽ നിന്ന് ഇത് സംബന്ധിച്ച അനുമതി പത്രം താരത്തിന് വളരെ മുമ്പ് തന്നെ ലഭിച്ചിരുന്നു. മുമ്പും ബറോഡയെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

2017 നവംബറിന് ശേഷം താരം ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഹൈദ്രാബാദ്, ആന്ധ്ര പ്രദേശ്, വിദര്‍ഭ, ബറോഡ എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് അമ്പാട്ടി റായിഡു.