ജസ്പ്രീത് ബുമ്ര ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത്

20220713 143839

ഇന്നലെ ഇംഗ്ലണ്ടിന് എതിരെ നടത്തിയ ഗംഭീര പ്രകടനത്തിന് പിന്നാലെ ബുമ്ര ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാമതായി. ഓവലിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസിന് 6 വിക്കറ്റ് വീഴ്ത്താൻ ജസ്പ്രീത് ബുംറക്ക് ആയിരുന്നു.

ബുംറ മൂന്ന് സ്ഥാനങ്ങൾ കയറി ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട് ഒന്നാം റാങ്കിൽ നിന്ന് രണ്ടാം സ്ഥാനത്തേക്കും പാക്കിസ്ഥാന്റെ ഷഹീൻ അഫ്രീദി രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്കും താഴ്ന്നു.

ചൊവ്വാഴ്ച ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ നേടിയ 6/19 ബുമ്രയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് റെക്കോർഡ് ആയിരുന്നു.