താക്കൂറിന്റെ വെടിക്കെട്ടിന് പിന്നാലെ ഇന്ത്യൻ ഇന്നിങ്സിന് അവസാനം

Shardul Thakur India England Celebration

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് എല്ലാവരും പുറത്ത്. മുൻ നിര ഇന്ത്യൻ ബാറ്റ്സ്മാൻമാർ മികച്ച റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ 191 റൺസിന് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. അവസാന ഘട്ടത്തിൽ ഫാസ്റ്റ് ബൗളർ ഷർദുൽ താക്കൂർ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ ബേധപെട്ട സ്‌കോറിൽ എത്തിച്ചത്. ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോററും ഷർദുൽ താക്കൂറാണ്.

7 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എന്ന നിലയിൽ തകരുകയായിരുന്നു ഇന്ത്യയെ 191 റൺസിൽ എത്തിച്ചത് താക്കൂറിന്റെ ബാറ്റിംഗ് ആയിരുന്നു. വെറും 36 പന്തിൽ നിന്ന് 57 റൺസ് എടുത്താണ് താക്കൂർ പുറത്തായത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് 63 റൺസ് ഇന്ത്യൻ സ്കോറിനോട് ചേർക്കാനും ഷർദുൽ താക്കൂറിനായി.

Previous articleപ്യാനിച് തുർക്കിയിലേക്ക്
Next articleസച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോഹ്‌ലി