പ്യാനിച് തുർക്കിയിലേക്ക്

20210902 202554

ബാഴ്സലോണ വിൽക്കാം ശ്രമിക്കുന്ന പ്യാനിച് അവസാനം ക്ലബ് വിടുന്നു. താരത്തെ തുർക്കി ക്ലബായ ഗലറ്റസറെ സ്വന്തമാക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോൺ അടിസ്ഥാനത്തിൽ ആകും പ്യാനിച് തുർക്കിയിലേക്ക് പോകുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു. വലിയ വേതനം നൽകേണ്ടി വരുന്നത് കൊണ്ട് തന്നെ പ്യാനിചിനെ ഒഴിവാക്കാൻ ബാഴ്സലോണ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം ശ്രമിച്ചിരുന്നു.

യുവന്റസും പി എസ് ജിയും ഒക്കെ താരത്തിനായി രംഗത്ത് വന്നിരുന്നു എങ്കിലും വേതനം പ്രശ്നമായത് കൊണ്ട് ട്രാൻസ്ഫർ നടന്നിരുന്നില്ല. രണ്ടു വർഷം മുമ്പ് യുവന്റസിൽ നിന്നായിരുന്നു പ്യാനിച് ബാഴ്സലോണയിൽ എത്തിയത്‌. എന്നാൽ ബാഴ്സലോണയിൽ താരത്തിന് കാര്യമായി തിളങ്ങാൻ ആയില്ല. വലിയ വേതനം ആണ് വാങ്ങുന്നത് എന്നത് കൊണ്ട് പ്യാനിച് ബാഴ്സലോണക്ക് ബാധ്യതയും ആയി.

Previous articleഇന്ത്യൻ തകർച്ച തുടരുന്നു, ആറ് വിക്കറ്റുകൾ നഷ്ടം
Next articleതാക്കൂറിന്റെ വെടിക്കെട്ടിന് പിന്നാലെ ഇന്ത്യൻ ഇന്നിങ്സിന് അവസാനം