അടിയോടടി, ലക്നവിൽ ലങ്കാദഹനം നടത്തി ഇന്ത്യ

Ishankishan

ലക്നൗവിൽ ഇന്ന് നടന്ന ആദ്യ ടി20യിൽ ശ്രീലങ്കന്‍ ബൗളിംഗ് നിരയെ കശാപ്പ് ചെയ്ത് ഇന്ത്യന്‍ ബാറ്റിംഗ്. ഇഷാന്‍ കിഷനും ശ്രേയസ്സ് അയ്യരും നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 2 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്.

ഒന്നാം വിക്കറ്റിൽ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 44 റൺസാണ് നേടിയത്. 32 പന്തിൽ 44 റൺസ് നേടിയ രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ്സ് അയ്യര്‍ക്കൊപ്പം ശ്രീലങ്കന്‍ ബൗളിംഗിനെ ഇഷാന്‍ കിഷന്‍ തച്ച് തകര്‍ക്കുകയായിരുന്നു.

Shreyasiyer

44 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ത്ത ശേഷം ഇഷാന്‍ കിഷന്‍ മടങ്ങിയപ്പോള്‍ താരം 56 പന്തിൽ 89 റൺസാണ് നേടിയത്. കിഷന്‍ പുറത്തായ ശേഷം 28 പന്തിൽ 57 റൺസുമായി ശ്രേയസ്സ് അയ്യരും കസറുന്ന കാഴ്ചയാണ് കണ്ടത്.

44 റൺസ് മൂന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഇതിൽ 3 റൺസ് മാത്രമാണ് രവീന്ദ്ര ജഡേജ നേടിയത്.