ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച് ഓസ്ട്രേലിയ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. നേരത്തെ പ്രതീക്ഷിച്ചത് പോലെ രോഹിത് ശർമ്മ, കെ.എൽ രാഹുൽ, ശിഖർ ധവാൻ എന്നിവരെ ഇന്ത്യൻ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇതോടെ ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി നാലാം സ്ഥാനത്ത് കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ നിരയിലെ ദുബെ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ചഹാൽ, നവദീപ് സെയ്നി എന്നിവരൊന്നും ഇന്നത്തെ മത്സരത്തിനില്ല. ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കുമൊപ്പം ശർഥുൽ താക്കൂർ ഇന്ത്യൻ ബൗളിംഗ് നിരയിലുണ്ട്.

ഓസ്‌ട്രേലിയൻ നിരയിൽ ഫാസ്റ്റ് ബൗളർ ജോഷ് ഹസൽവുഡിന് സ്ഥാനം ലഭിച്ചിട്ടില്ല. അതെ സമയം രണ്ട് സ്പിന്നർമാരെ മുൻനിർത്തിയാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. പാറ്റ് കമ്മിൻസും മൈക്കിൾ സ്റ്റാർക്കുമാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളിങ്ങിനെ നയിക്കുക.

India: Shikhar Dhawan, Rohit Sharma, KL Rahul, Virat Kohli (c),Shreyas Iyer, Rishabh Pant (wk), Ravindra Jadeja, Shardul Thakur, Kuldeep Yadav, Mohammed Shami, Jasprit Bumrah

Australia: David Warner, Aaron Finch (c), Steven Smith, Marnus Labuschagne, Ashton Turner, Alex Carey (wk), Ashton Agar, Pat Cummins, Mitchell Starc, Kane Richardson, Adam Zampa