കൊല്‍ക്കത്ത ടെസ്റ്റില്‍ നിന്ന് സൈഫ് ഹസ്സന്‍ പുറത്ത്

ബംഗ്ലാദേശിന്റെ റിസര്‍വ്വ് ഓപ്പണിംഗ് ബാറ്റ്സ്മാനായ സൈഫ് ഹസ്സന്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ കളിക്കില്ല. ചരിത്രമായ കൊല്‍ക്കത്ത പിങ്ക് ബോള്‍ ടെസ്റ്റില്‍ തന്റെ അരങ്ങേറ്റം കുറിക്കാനിരുന്ന താരം സ്പ്ലിറ്റ് വെബ്ബിംഗ് കാരണം ആണ് കളിക്കാത്തത്.

ആദ്യ ടെസ്റ്റില്‍ 12ാമനായി ഫീല്‍ഡ് ചെയ്യുന്നതിനിടയിലാണ് താരത്തിന്റെ പരിക്ക്. പരിക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് ഭേദമാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല.

ഇതോടെ താരം രണ്ടാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഓപ്പണിംഗ് കൂട്ടുകെട്ടിനെ മാറ്റിപ്പരീക്ഷിക്കുവാന്‍ ബംഗ്ലാദേശ് ഇരുന്നതാണെങ്കിലും സൈഫിന്റെ പരിക്ക് ഇപ്പോള്‍ ഈ പദ്ധതിയെ താളം തെറ്റിച്ചിരിക്കുകയാണ്.