CricketFeatured

ഗോള്‍ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ, ശ്രീലങ്കയുടെ 4 വിക്കറ്റ് നഷ്ടം

India

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ മേൽക്കൈ ഇന്ത്യയ്ക്ക്. 372 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 84/4 എന്ന നിലയിലാണ്. 288 റൺസാണ് ടീമിന് ജയിക്കാന്‍ ഇനിയും വേണ്ടത്.

ഇന്ത്യയ്ക്ക് വേണ്ടി മാനവ് സുഥര്‍ 2 വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റ് നേടി. ശ്രീലങ്കയുടെ പ്രതീക്ഷയായി ധനന്‍ജയ ഡി സിൽവ 31 റൺസും സോണൽ ദിനുഷ 25 റൺസും നേടി ക്രീസിൽ നിൽക്കുന്നു.

ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 462 റൺസ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 193 റൺസിന് പുറത്തായി. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 284 റൺസിൽ അവസാനിച്ചു.